Kerala
മേപ്പയൂരില്‍ ഖനന വിരുദ്ധ സമരത്തിനിടെ പോലീസ് അതിക്രമത്തിനിരയായ പതിനഞ്ചുകാരനെതിരെ കേസ്
അടുത്ത ബുധനാഴ്ച ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ കുട്ടിയെ ഹാജരാക്കാനാണ് നിര്‍ദേശം.

കോഴിക്കോട് | മേപ്പയൂരില്‍ ഖനന വിരുദ്ധ സമരത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ പതിനഞ്ചുകാരനെതിരേ കേസ്. മാര്‍ച്ച് നാലിന് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയെ പ്രതി ചേത്തിരിക്കുകയാണ് പോലീസ്. അടുത്ത ബുധനാഴ്ച ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ കുട്ടിയെ ഹാജരാക്കാനാണ് നിര്‍ദേശം.
പുറക്കാമല കരിങ്കല്‍ ഖനനം നടത്താനെത്തിയവരെ സമരസമിതി പ്രവര്‍ത്തകര്‍ തടയുന്നതിനിടെയാണ് പത്താം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനില്‍ കയറ്റിക്കൊണ്ടുപോയത്. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സംഭവസ്ഥലത്ത് സംഘര്‍ഷം ഉണ്ടായപ്പോള്‍ കാഴ്ചക്കാരനായിരുന്ന കുട്ടിയെ പോലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് ആരോപണം
സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് കുട്ടിയെ കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.