Connect with us

Kerala

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനുമെതിരെ കേസ്

നിര്‍മാതാക്കളുടെ സംഘടന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും പരാതിയിലുണ്ട്

Published

|

Last Updated

കൊച്ചി  | സിനിമ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കെതിരെ കേസെടുത്തു. എറണാകളും സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. നിര്‍മാതാവ് ആന്റോ ജോസഫ് കേസില്‍ രണ്ടാം പ്രതിയാണ്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. നിര്‍മാതാക്കളുടെ സംഘടന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും പരാതിയിലുണ്ട്.

നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്

 

Latest