Kerala
അതിക്രമിച്ചു കയറി യുവതിയെ ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ്
സി ഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതാണ് ഭീഷണിക്ക് കാരണമെന്ന് പരാതി

കോഴിക്കോട് | വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി
ഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റൂം സി ഐ സ്മിതേഷിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്.
നേരത്തേ പരിചയത്തിലായിരുന്ന സി ഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്താൻ കാരണമെന്നാണ് പരാതി.
---- facebook comment plugin here -----