Connect with us

Kerala

വിദ്വേഷ പരാമര്‍ശത്തില്‍ സി പി എം നേതാവിനെതിരെ കേസ്

ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എം ജെ ഫ്രാന്‍സിസിനെതിരെയാണ് കേസ്

Published

|

Last Updated

കൊച്ചി | മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയ സി പി എം നേതാവിനെതിരെ കേസ്. ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എം ജെ ഫ്രാന്‍സിസിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. എസ് ഡി പി ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കൊടുത്ത പരാതിയിലാണ് കേസ്.

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിം വിഭാഗത്തിനാണെന്ന വിദ്വേഷ കമന്റ് ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest