Connect with us

Kerala

വൃദ്ധ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്

സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചന കുറ്റം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

Published

|

Last Updated

വര്‍ക്കല | വര്‍ക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിൽ മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസ്. സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചന കുറ്റം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ മകനെയും  പ്രതി ചേര്‍ത്തേക്കും.

വർക്കലയിൽ 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമയെയുമാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്. മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുകയായിരുന്നു. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവര്‍ വീടിനുള്ളില്‍ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് അയിരൂര്‍ പോലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല.

നേരത്തേയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് മാറ്റി.

 


Latest