Connect with us

medical negligence

പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവച്ചു തുന്നിയ ഡോക്ടര്‍ക്കെതിരെ കേസ്

ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് പരാതി

Published

|

Last Updated

ആലപ്പുഴ | പ്രസവ ശസ്ത്രക്രിയക്കു ശേഷം യുവതിയുടെ വയറ്റില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് പരാതി.

ശസ്ത്രക്രിയ കഴിഞ്ഞ് സ്റ്റിച്ചിട്ടതിനു ശേഷം ശരീരം മുഴുവന്‍ നീര് വന്നിരുന്നുവെന്ന് യുവതി പറയുന്നു. അശ്രദ്ധകാണിച്ച ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്കു പരാതി നല്‍കി. കഴിഞ്ഞ മാസം 23നാണ് പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു രാത്രിതന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് യുവതിക്ക് രക്തം കട്ടപിടിക്കുന്നതുള്‍പ്പടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

രക്തക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യത്തിന് രക്തം എത്തിച്ചു നല്‍കി. രക്തം കയറ്റിയിട്ടും ശാരീരിക അവശതകള്‍ മാറിയിരുന്നില്ല. സ്റ്റിച്ചിട്ട ഭഗത്തുനിന്ന് 26ന് അമിതമായി രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് 27ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

ഇവിടെ വച്ച് സ്‌കാനിങ് നടത്തിയശേഷം ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ട് ഓപ്പണ്‍ സര്‍ജറികള്‍ നടത്തി. ഈ സര്‍ജറിയിലൂടെ പഞ്ഞിയും തുണിയുമടക്കമുള്ള മെഡിക്കല്‍ വേസ്റ്റ് വയറ്റില്‍ നിന്ന് പുറത്തെടുത്തു. വിഷയത്തില്‍ പ്രതികരിക്കാന്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ ആശുപത്രി സൂപ്രണ്ടോ ഇതുവരെ തയാറായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞിയും മറ്റും നീക്കം ചെയ്തെങ്കിലും ഇപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ് യുവതി.

---- facebook comment plugin here -----

Latest