Connect with us

Kerala

പേരാമ്പ്രയില്‍ ബസ് ബെക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്

മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകകരമായ രീതിയില്‍ വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. കോഴിക്കോട്- കുറ്റ്യാടി- നാദാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സേഫ്റ്റി എന്ന ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകകരമായ രീതിയില്‍ വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ മുഹമ്മദ് ഷാദില്‍ ബസ് ബൈക്കിലിടിച്ച് മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.

 

Latest