Connect with us

Kerala

സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ കേസ്

ഒരു കോടി രൂപയിലധികം നല്‍കാനുണ്ടെന്നാണ് പരാതി

Published

|

Last Updated

 

കൊച്ചി | സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ കേസ്. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കിടങ്ങൂര്‍ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതി നല്‍കിയത്. നാല് കോടി 30 ലക്ഷം രൂപയാണ് ജോബി ജോര്‍ജ് വാങ്ങിയത്. ഇതില്‍ ഒരു കോടി രൂപയിലധികം ഇനിയും തിരിച്ചുനല്‍കാനുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest