Connect with us

Kerala

അപകടം നടന്നതായി വ്യാജരേഖ; ഇന്‍ഷ്വറന്‍സ് തട്ടിപ്പിനു ശ്രമിച്ച ഗ്രേഡ് എസ് ഐക്കെതിരെ കേസ്

2019ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എ എസ് ഐ ആയിരുന്ന ഷാ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | അപകടം നടന്നതായി കണ്ടെത്തിയെന്ന് വ്യാജരേഖ ചമച്ച് ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ ഗ്രേഡ് എസ് ഐക്കെതിരെ പോലീസ് കേസെടുത്തു. 2019ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എ എസ് ഐ ആയിരുന്ന ഷാ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. റൂറല്‍ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് ഷാ.

നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ് ഐ ആണ് പോത്തന്‍കോട് സ്വദേശിയായ ഷാ. ഇന്‍ഷ്വറന്‍സ് തട്ടിപ്പ് ലക്ഷ്യമിട്ട് ഒന്നാം പ്രതിയുമായി ചേര്‍ന്ന് ഷാ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനു പുറമെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

തട്ടിപ്പ് കണ്ടെത്തിയ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി റൂറല്‍ എസ് പിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

 

Latest