Connect with us

Kerala

വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ യുവതിക്ക് നേരെ ആക്രമണം; യുവാവിനെതിരെ കേസ്

വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ മുടിയില്‍ പിടിച്ച് വലിക്കുകയും പറമ്പിലേക്ക് തള്ളിയിടുകയുമായിരുന്നു

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് വടകരയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ യുവാവ് ആക്രമിച്ചു മുത്തൂറ്റ് ഫിനാന്‍സിന്റെ വടകര ശാഖയിലെ കലക്ഷന്‍ ഏജന്റ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരെ വടകര പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ബിജീഷ് ഒളിവില്‍ പോയി

ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് കേസിന് ആസ്പദമായ സംഭവം. പ്രതി ബിജിഷ് സ്ഥാപനം നല്‍കിയ വായ്പയില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാന്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത് . വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ മുടിയില്‍ പിടിച്ച് വലിക്കുകയും പറമ്പിലേക്ക് തള്ളിയിടുകയുമായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിറകെയാണ് കേസെടുത്തത്.