Connect with us

National

സിംഗപ്പൂരില്‍ ഫലസ്തീന്‍ അനുകൂല ജാഥ നടത്തിയതിന് കേസ്; ഇന്ത്യന്‍ വംശജക്ക് കേരളത്തിലെത്താന്‍ ഉപാധികളോടെ അനുമതി

.എസ്ജിഡി 1000 ( ഇന്ത്യന്‍ രൂപ 3,08,002.92 ) തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഫലസ്തീന്‍ അനുകൂല ജാഥ നടത്തിയെന്ന കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. 35 കാരിയായ അണ്ണാമലൈ കോകില പാര്‍വതിക്കാണ് ഉപാധികളോടെ നാട്ടിലേക്ക് പുറപ്പെടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രവരിയിലാണ് കേസിന് ആസ്പദമായ സംഭവം.

നിലവില്‍ കേസില്‍ ജാമ്യത്തിലാണ് പാര്‍വതി.എസ്ജിഡി 1000 ( ഇന്ത്യന്‍ രൂപ 3,08,002.92 ) തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. ഇതിന് പുറമെ നിരവധി ജാമ്യ വ്യവസ്ഥകളോടെയാണ് രാജ്യത്തിന് പുറത്ത് പോകാന്‍ പാര്‍വതിക്ക് അനുമതി ലഭിച്ചത്. പാര്‍വതിക്ക് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്. ഇസ്‌റാഈലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. ഇക്കാരണത്താല്‍ ഗാസ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയോ അത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ഇവിടെ പ്രത്യക നിര്‍ദേശം ഉണ്ട്.മറ്റു രാജ്യങ്ങളിലെ വിഷയങ്ങളിലുള്ള പൊതുപ്രകടനങ്ങള്‍ ഇവിടെ നിയമവിരുദ്ധമാണ്

Latest