Kerala
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനടക്കം നിരവധി പേരെ വീണ്ടും ചോദ്യം ചെയ്യും
ബാലചന്ദ്രകുമാര്‍ തെളിവായി ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍
കൊച്ചി | നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കോടതി കൂടുതല്‍ സമയം നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം എന്നാണ് അറിയുന്നത്. കാവ്യ മാധവനെയും, സിനിമ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടന്‍ ചോദ്യം ചെയ്തേക്കും. അതേ സമയം ബാലചന്ദ്രകുമാര്‍ തെളിവായി ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍, ദിലീപിന്റെ സഹോദരന്‍, സിനിമ മേഖലയിലെ സുഹൃത്തുക്കളെയടക്കം വീണ്ടും ചോദ്യം ചെയ്യും.
കേസില്‍ ദിലീപിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകളാണ് അന്വേഷണ സംഘം തേടുന്നത്. ഇതിന്റെ ഭാഗമായി ഒന്നരമാസത്തിനുള്ളില്‍ 30 ശതമാനത്തോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് തീര്‍ക്കേണ്ടതുമുണ്ട്.
തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസില്‍ വിചാരണ അടക്കം നിര്‍ത്തിവെച്ചിരിക്കുകയാമ്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വിചാരണ കോടതിയില്‍ വാദം തുടരും