ACTRESS ATTACK CASE
നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ദിലീപിനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം തേടിയുള്ള സംസ്താന സര്‍ക്കാറിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സി ടി രവി കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.രണ്ടാം ദിവസമായ ഇന്നും രാവിലെ ഒമ്പതിന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതിനിര്‍ദേശിച്ചിരുന്നത്.
ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.അഞ്ച് പോലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.ഈ മൊഴികളിലെ വൈരുദ്ധ്യം മുന്‍ നിര്‍ത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍.