Kerala
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍
സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയായ ദിലീപ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇനിയും സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയായ ദിലീപ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇന്ന് ഇതും ഹൈക്കോടതിയുടെ പരിഗണനയില്‍വരും.
മെയ് 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിര്‍പ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഈ പശ്ചാത്തലത്തിലാണ് സാവകാശം തേടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുന്നത്.പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
വിചാരണക്കോടതി്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നുവെന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന് വച്ചത് അസാധാരണ നടപടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍