Connect with us

Kerala

ബിന്ദു അമ്മിണി മര്‍ദിച്ചു; മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പരാതി നല്‍കും

Published

|

Last Updated

കോഴിക്കോട് | ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതി മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പോലീസില്‍ പരാതി നല്‍കും. ബിന്ദു അമ്മിണിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ആക്രമണവുമായി ബന്ധപ്പെട്ട് മോഹന്‍ദാസിനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മോഹന്‍ദാസിനെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് മനസ്സിലാക്കാനും ശാസ്ത്രീയാന്വേഷണം നടത്താനുമാണ് പോലീസ് ആലോചിക്കുന്നത്. അതിനു ശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കും.