Connect with us

Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികള്‍ കീഴടങ്ങി

അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡി വൈ എഫ് ഐക്കാരായ അഞ്ച് പ്രതികള്‍ കീഴടങ്ങി. അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങല്‍.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു.

Latest