Connect with us

Kerala

പൊതുമുതല്‍ നശിപ്പിച്ച കേസ്; മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജാമ്യം

2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം കിട്ടിയത്.

Published

|

Last Updated

മലപ്പുറം| പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം കിട്ടിയത്. മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും 13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.

കേസില്‍ പത്ത് പ്രതികളാണുള്ളത്. ഏഴാം പ്രതിയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്.

 

 

 

Latest