Pathanamthitta
നിലക്കലില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പൊതുജന ശല്യം ഉണ്ടാക്കിയതായി കേസ്
സംഭവത്തില്‍ നിലയ്ക്കല്‍ പോലീസ് കേസ് എടുത്തു
ശബരിമല | നിലക്കല്‍ താല്‍ക്കാലിക എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന കോട്ടയം ഡിവിഷനിലെ പ്രിവന്റീവ് ഓഫീസര്‍ അജിമോന്‍ ഡ്യൂട്ടി ഓഫില്‍ ആയിരിക്കവേ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് പൊതുജനങ്ങളുമായിമോശമായി പെരുമാറി പൊതുജന ശല്യം ഉണ്ടാക്കിയതായി പരാതി. സംഭവത്തില്‍ നിലയ്ക്കല്‍ പോലീസ് കേസ് എടുത്തു
സംഭവത്തെപറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സംഭവസ്ഥലം ഉള്‍പ്പെടുന്ന റാന്നി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയോട് നിര്‍ദ്ദേശം നല്‍കിയതായി പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി റോബര്‍ട്ട് അറിയിച്ചു..
---- facebook comment plugin here -----