Connect with us

Kerala

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി പണം തട്ടിയ കേസ്; ദമ്പതികള്‍ അറസ്റ്റില്‍

ഏഴംകുളം പറക്കോട് എം ജി എം സ്‌കൂളിന് സമീപം നിധിന്‍ ഭവനം വീട്ടില്‍ താമസിക്കുന്ന കെ സി രാജന്‍ (54), ഇയാളുടെ ഭാര്യ ബിന്ദു രാജന്‍ (48) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിക്ക് അപമാനമുണ്ടാക്കും വിധം ഫോട്ടോയും വ്യക്തിവിവരങ്ങളും മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് ഇവരെയും സുഹൃത്തിനെയും കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഏഴംകുളം പറക്കോട് എം ജി എം സ്‌കൂളിന് സമീപം നിധിന്‍ ഭവനം വീട്ടില്‍ താമസിക്കുന്ന കെ സി രാജന്‍ (54), ഇയാളുടെ ഭാര്യ ബിന്ദു രാജന്‍(48) എന്നിവരാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നാണ് മാട്രിമോണിയല്‍ സൈറ്റ് നടത്തിയത്. ഒന്നാം പ്രതിയുടെ ഫോണില്‍ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും സൈറ്റുകളില്‍ അയയ്ക്കുകയും അങ്ങനെ കിട്ടിയ പണം രണ്ടാം പ്രതി നേരിട്ടും മൂന്നാം പ്രതി ഗൂഗിള്‍ പേ വഴിയും കൈപ്പറ്റി എന്നുമാണ് കേസ്. ഇന്നലെ പോലീസില്‍ യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തി. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

 

Latest