Kerala
പി വി ശ്രീനിജന്‍ എംഎല്‍എയെ അപമാനിച്ച കേസ്; സാബു ജേക്കബിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി
കേസ് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി സാബു എം ജേക്കബിന് നിര്‍ദ്ദേശം നല്‍കി
കൊച്ചി | പിവി ശ്രീനിജന്‍ എംഎല്‍എയെ പൊതുവേദിയില്‍ അപമാനിച്ചെന്ന കേസില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.അതേ സമയം കേസ് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി സാബു എം ജേക്കബിന് നിര്‍ദ്ദേശം നല്‍കി.മുന്‍കൂട്ടി നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു
ട്വന്റി 20 കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയില്‍ നടത്തിയ സമ്മേളനത്തില്‍ വച്ച് അപമാനിച്ചു എന്ന ശ്രീനിജിന്റെ പരാതിയിലാണ് പുത്തന്‍ കുരിശ് പോലീസ് കേസെടുത്തത്. സാബുവിെ മോശം പ്രസംഗം തനിക്ക് വളരെയേറെ മാനക്കേട് ഉണ്ടാക്കിയതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കേസെടുത്ത്.