Kerala
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിപ്പിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍
കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്.

കായംകുളം | ചേരാവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഇടപാടുകാരിൽ നിന്ന് ലക്ഷങ്ങൾ പിൻവലിപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ്. ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കിയ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് തട്ടിക്കൊണ്ടു പോയത്. തുടർന്ന് യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ വഴി ലക്ഷങ്ങൾ ഇടപാടുകാരിൽ നിന്നും പിൻവലിപ്പിക്കുകയും ചെയ്തു.
കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----