Kerala
യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും
കേസില്‍ നടന്‍ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പോലീസ് ചോദ്യം ചെയ്തിരുന്നു
കൊച്ചി | യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
കേസില്‍ നടന്‍ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പോലീസ് ചോദ്യം ചെയ്തിരുന്നു. കേസിന് പിറകെ ദുബൈയിലേക്ക് മുങ്ങിയ വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 39 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിനെ അന്വേഷണ സംഘം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.