Kerala
കോവളത്ത് വിദേശ വനിതയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം | കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. അതേ സമയം സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസാണിതെന്നും പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരു. അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
2018 മാര്‍ച്ച് 14 നാണ് ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിന്‍ യുവതിയെ പോത്തന്‍കോട് നിന്ന് കാണാതായത്.35 ദിവസങ്ങള്‍ക്ക് ശേഷമാണ് ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടില്‍ കണ്ടെത്തുകയായിരുന്നു ്.പ്രതികള്‍ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് കേസ്.
ത്രിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.