Connect with us

Kerala

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പതിനേഴുകാരനെ ജുവനൈല്‍ ഹോമിലാക്കി

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് 13ഉം 12ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

Published

|

Last Updated

പത്തനംതിട്ട | സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനെ ജുവനൈല്‍ ഹോമിലാക്കി. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് 13ഉം 12ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൂഴിയാര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ ശേഷമാണ് പതിനേഴുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമാണ് പോലീസ് വിവരമറിഞ്ഞ് കേസെടുത്തത്. കോന്നിയില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. അമ്മ ജോലിക്ക ്പുറത്തുപോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സിലിങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാര്‍ പോലീസിനെ അറിയിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പത്തനംതിട്ട വനിതാ എസ് ഐ. കെ ആര്‍ ഷെമിമോള്‍ കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

---- facebook comment plugin here -----

Latest