Kerala
നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍
സര്‍ക്കാര്‍ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്
കൊച്ചി | നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കാനാകില്ലെന്ന് കോടതി നിലപാടെടുത്തിരുന്നു. ഇപ്പോള്‍ ദുബൈയിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ചേരും.
തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍,മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് യാത്ര മാറ്റുകയായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----