Connect with us

Kerala

ശ്രീനിജൻ എംഎൽയുടെ പരാതിയിൽ കേസ്; സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എംഎൽഎയെ അധിക്ഷേപിച്ച കേസിൽ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ വിലക്കിയിരുന്നു.

Published

|

Last Updated

കൊച്ചി | പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎൽഎയെ അധിക്ഷേപിച്ച കേസിൽ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ വിലക്കിയിരുന്നു.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് സാബുവിന്റെ വാദം. ഇക്കഴിഞ്ഞ കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും സാബു ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest