state cabinet briefing
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
സ്വര്‍ണ മെഡല്‍ ജേതാവിന് 25 ലക്ഷം രൂപ
തിരുവനന്തപുരം | ചൈനയിലെ ഷാങ് ഷൗവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കേരളതാരങ്ങള്‍ക്ക് ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. താരങ്ങൾക്ക് ക്യാഷ് അവര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വര്‍ണ മെഡല്‍ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാവിന് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവിന് 12.5 ലക്ഷം രൂപയുമാണു നല്‍കുക.
ഏഷ്യൻ ഗെയിമംസിൽ ഉന്നത വിജയം നേടിയ കായികതാരങ്ങൾക്ക് മറ്റു സംസ്ഥാനങ്ങൾ വലിയ പ്രാധാന്യം നൽകുന്നുവെന്നും കേരളത്തിൽ അർഹിച്ച അംഗീകാരം കിട്ടുന്നില്ലെന്നും കായിക താരങ്ങൾ പരാതിപ്പെട്ടിരുന്നു.
---- facebook comment plugin here -----