From the print
ജാതി അധിക്ഷേപം; ക്രിസ് ഗോപാലകൃഷ്ണനടക്കം 18 പേർക്കതിരെ കേസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട പ്രൊഫ.ദുർഗപ്പയുടെ പരാതിയിലാണ് നടപടി.
ബെംഗളൂരു | ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരെ കേസെ ടുത്ത് പോലീസ്. പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. ബെംഗളൂരു സദാശിവ നഗർ പോലീസാണ് എസ് സി /എസ് ടി ആക്ട് പ്രകാരം ക്രിസ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട പ്രൊഫ.ദുർഗപ്പയുടെ പരാതിയിലാണ് നടപടി.
2014ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസാണെന്ന് ആരോപിച്ച് ഐ ഐ എസ് സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ഐ ഐ എസ് സി രൂപവത്കരിച്ച ലൈംഗിക പീഡന സമിതിയിൽ എൻ ജിഒയില്‍ നിന്ന് ഒരംഗം പോലും ഉണ്ടായിരുന്നില്ല. തന്നെ തിരിച്ചെടുക്കാന്‍ ഐ ഐ എസ് സി സമ്മതിച്ചെങ്കിലും തിരിച്ചെടുത്തില്ലെന്നും ഇക്കാരണത്താല്‍ ഇന്ത്യയില്‍ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും പ്രൊഫ. ദുര്‍ഗപ്പ ആരോപിച്ചു.