Connect with us

National

ആന്ധ്രപ്രദേശില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കം

ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന നീക്കം കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Published

|

Last Updated

അമരാവതി| ആന്ധ്രാപ്രദേശില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കമാകും. ഗ്രാമപഞ്ചായത്ത് മുതല്‍ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സര്‍വെ. ജാതി സര്‍വെ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മുന്‍പാണ് ആന്ധ്രാപ്രദേശ് മന്ത്രിസഭാ അനുമതി നല്‍കിയത്. ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന നീക്കം കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജനസംഖ്യ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കിയ പ്രമേയം ഈ വര്‍ഷം ഏപ്രില്‍ 11നാണ് കേന്ദ്ര സര്‍ക്കാരിന് ആന്ധ്രാ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.

 

 

Latest