caste census
ജാതി സെന്‍സസ്: പ്രതിപക്ഷത്തെ ഒപ്പംകൂട്ടി ബിഹാര്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദതന്ത്രം
തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ദന്‍ സഖ്യത്തിന്റെ പ്രധാന ആവശ്യമായിരുന്നു സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കല്‍.
പാറ്റ്‌ന | ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് അംഗീകരിക്കപ്പെടാന്‍ സമ്മര്‍ദ തന്ത്രവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷവും ഉള്‍പ്പെട്ട സര്‍വകക്ഷി പ്രതിനിധികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്, ബി ജെ പി നേതാവ് കൂടിയായ സംസ്ഥാന മന്ത്രി ജനക് റാം എന്നിവരടക്കമുള്ളവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും.
നാളെ രാവിലെ 11നാണ് കൂടിക്കാഴ്ച. പത്ത് പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടാകുക. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തിയാല്‍ ഏറെ ഉപകാരപ്പെടുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ദന്‍ സഖ്യത്തിന്റെ പ്രധാന ആവശ്യമായിരുന്നു സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കല്‍. നേരത്തേ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാറിനോട് സഖ്യം ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ ബി ജെ പിയും ജെ ഡി യുവും സഖ്യമായാണ് ഭരണം നിര്‍വഹിക്കുന്നത്.