Connect with us

National

ബീഹാറിലെ ജാതി സെന്‍സസ്: സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ജനുവരി 13ന് പരിഗണിക്കും

സെന്‍സസ് നടപടികള്‍ക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നല്‍കി സര്‍ക്കാര്‍ രംഗത്തിറക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബീഹാറിലെ ജാതി സെന്‍സസ് സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കും. ജനുവരി 13നാണ് ഹര്‍ജി പരിഗണിക്കുക. സംസ്ഥാനത്ത് ജാതി സെന്‍സസ് ആരംഭിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ജില്ലാ കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുന്നത്. സെന്‍സസ് നടപടികള്‍ക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നല്‍കി സര്‍ക്കാര്‍ രംഗത്തിറക്കുന്നത്.

മൊബൈല്‍ ആപ്പു വഴി വാര്‍ഡ് തലത്തില്‍ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. ഈ മാസം 21നുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Latest