Connect with us

National

ബിഹാറിലേതു പോലെ മഹാരാഷ്ട്രയിലും ജാതിസെന്‍സസ് നടത്തണം: അജിത് പവാര്‍

ജാതിസെന്‍സസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

Published

|

Last Updated

മുംബൈ| ബിഹാറില്‍ നടത്തിയതുപോലെ മഹാരാഷ്ട്രയിലും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം നല്‍കാന്‍ ഇത് സഹായിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. സോലാപൂരിലെ പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെയും പ്രധാന ആവശ്യമാണ് ജാതിസെന്‍സസ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയാല്‍ ജാതിസെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജാതിസെന്‍സസിന് എതിരായ നിലപാടാണ് ബി.ജെ.പിക്കുള്ളത്. ജാതിസെന്‍സസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യത്തിലുള്ള അജിത് പവാര്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

 

Latest