Kasargod
സാഹിത്യത്തിലും കലകളിലും വര്‍ഗ്ഗീയത കടന്ന് വരുന്നത് ആപത്ത് :പവിത്രന്‍ തീക്കുനി
വര്‍ഗ്ഗീയത സാഹിത്യത്തിലും കലകളിലും പടരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നും കഴിഞ്ഞ ദിവസം നടന്‍ ആസിഫലിയോട് കാണിച്ചത് അതിന്റെ ഒരു ഉദാഹരണമാണന്നും പ്രശസ്ത എഴുത്തുകാരന്‍ പവിത്രന്‍ തീക്കുനി അഭിപ്രായപ്പെട്ടു.
കുമ്പള | വര്‍ഗ്ഗീയത സാഹിത്യത്തിലും കലകളിലും പടരുന്ന ഒരു കാലത്തിലാണ്
നാം ജീവിക്കുന്നത് എന്നും കഴിഞ്ഞ ദിവസം നടന്‍ ആസിഫലിയോട് കാണിച്ചത് അതിന്റെ ഒരു ഉദാഹരണമാണന്നും പ്രശസ്ത എഴുത്തുകാരന്‍ പവിത്രന്‍ തീക്കുനി അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് കുമ്പള ഡിവിഷന്‍ മുപ്പത്തി ഒന്നാമത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു അദ്ദേഹം. തിരസ്‌ക്കാരത്തിന്റെയും അവഗണനയുടെയും മാത്രം സൂചകമല്ല ,ഭയാനകമായ വര്‍ഗീതയുടേത് കൂടിയാണ് ഈ വര്‍ത്തമാന സംഭവം.
സാഹിത്യ മേഖലയിലെ ഇത്തരം നീക്കങ്ങള്‍ എതിരെയുള്ള ചെറുത്തു നില്‍പ്പായും
സര്‍ഗാത്മകമായ ഇടപ്പടലായും എസ് എസ് എഫിന്റെ ഈ വേദിയെ ഞാന്‍ കാണുന്നു.തിന്മകള്‍ക്കെതിരെ ഏതുകാലത്തും പ്രതിരോധത്തിന്റെ മാനവികത ഉയര്‍ത്തിയ പ്രസ്ഥാനമാണ് എസ് എസ് എഫ്.
കാലത്തിനും ലോകത്തിനും മാനവികതയ്ക്കും മതേതരത്വത്തിനും പ്രസക്തിയുള്ള മുദ്രവാക്യങ്ങളുയര്‍ത്തി കൊണ്ടാണ് ഈ പ്രസ്ഥാനം കടന്നുപോന്നിട്ടുള്ളത് എന്നും ഇത്തരം സാഹിത്യോത്സവങ്ങള്‍ പുതിയ സര്‍ഗാത്മക ലോകത്തെ വാര്‍ത്തെടുക്കുമെന്നതില്‍ സംശയമില്ലെന്നും പവിത്രന്‍ തീക്കുനി പറഞ്ഞു.
ഉനൈസ് കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമാത്ത് പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി നംഷാദ് ബേക്കൂര്‍ സന്ദേശ പ്രഭാഷണം നടത്തി.മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍,സുലൈമാന്‍ കരിവെള്ളൂര്‍, ലത്തീഫ് സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഉമര്‍ സഖാഫി മൂഹിമ്മാത്, സിദ്ധീഖ് മാസ്റ്റര്‍ പി കെ നഗര്‍, മുഹമ്മദ് ഹാജി പേരാല്‍, നസീര്‍ ബാഖവി, ഖാദര്‍ ഹാജി മൊഗ്രാല്‍, ഖാദര്‍ റഹ്മാനിയ, ഫാറൂഖ് സുഹരി, ആരിഫ് എഞ്ചിനീയര്‍, അഷ്റഫ്,മുഹമ്മദ് തലപ്പാടി, മുഹമ്മദ് ഹാജി സംബന്ധിച്ചു. അബ്ദുല്‍ റഹ്മാന്‍ സഅദി സ്വാഗതവും ശഹീദ് അബ്ദുള്ള നന്ദിയും പറഞ്ഞു.നാളെ(ജൂലൈ 21)വൈകുന്നേരം സാഹിത്യോത്സവ് സമാപിക്കും.