Connect with us

Editors Pick

പൂച്ച കണ്ണുകൾക്ക് ഒരേ നിറമല്ല !

പൂച്ചകളുടെ കണ്ണുകളുടെ നിറം നിർണയിക്കുന്നത് അവയുടെ ഐറിസിലുള്ള മെലാനിന്റെ അളവാണ്.

Published

|

Last Updated

പൊതുവേ ചാര കലർന്ന കണ്ണുകളെയാണ് നമ്മൾ പൂച്ച കണ്ണുകൾ എന്ന് വിളിക്കാറുള്ളത്. എന്നാൽ പൂച്ചയുടെ കണ്ണുകൾക്ക് പല നിറമാണെന്ന കാര്യം നമുക്കറിയാം. വീട്ടിൽ വളർത്താറുള്ള പൂച്ചകളെ ശ്രദ്ധിച്ചാൽ തന്നെ ഇവ നമുക്ക് മനസ്സിലാക്കാം. പച്ചയും ചുവപ്പും റോസും നീലയും ചെമ്പ് കളറും എല്ലാം പൂച്ചയുടെ കണ്ണിന്റെ നിറം ആകാറുണ്ട്.

പൂച്ചകളുടെ കണ്ണുകളുടെ നിറം നിർണയിക്കുന്നത് അവയുടെ ഐറിസിലുള്ള മെലാനിന്റെ അളവാണ്. എല്ലാ പൂച്ചക്കുട്ടികളും നീല കണ്ണുകളോടെയാണ് ജനിക്കുന്നത്. അവരുടെ ഐറിസിൽ മെലാനിൻ ഇല്ലാത്തതാണ് നീലക്കണ്ണുകൾക്ക് കാരണം. പൂച്ചകളുടെ ആമ്പർ കണ്ണുകൾക്ക് ചുവപ്പു കലർന്ന നിറമുണ്ട്. അംബർ കണ്ണുകൾ ഉള്ള സാധാരണ ഇനങ്ങളിൽ മാങ്ക്സ്, ബംഗാൾ, ബ്രിട്ടീഷ് ഷോട്ട് ഹെയർ,അമേരിക്കൻ ഷോട്ട് ഹെയർ എന്നിവ ഉൾപ്പെടുന്നു.

തവിട്ട് നിറമുള്ള കണ്ണുകൾ പൂച്ചകളിൽ പൊതുവേ കുറവുള്ളവയാണ്.സിംഹങ്ങൾ പോലുള്ള കാട്ടുപൂജകൾക്കാണ് സാധാരണയായി തവിട്ടു നിറമുള്ള കണ്ണുകൾ കാണപ്പെടുന്നത്.

പൂച്ചകളുടെ ചെമ്പ് കളർ കണ്ണുകൾ നിങ്ങൾ ചെമ്പ് കളറായിട്ടാണ് കാണുന്നതെങ്കിലും അവയ്ക്ക് ഓറഞ്ച് നിറമാണ്. ചിലപ്പോൾ അവയ്ക്ക് ഇളം തവിട്ട് നിറം പോലെ നിങ്ങൾക്ക് തോന്നിയേക്കാം.

മഞ്ഞ പിഗ്മെന്റിൽ ഇപ്പോ ലിപ്പോക്രോമും ചിതറിയ പ്രകാശവും കൂടിച്ചേർന്നതാണ് പച്ച കണ്ണുകൾക്ക് കാരണം. പൂച്ചകളിൽ യഥാർത്ഥ തവിട്ട് നിറമുള്ള കണ്ണുകൾ അപൂർവ്വമോ അസാധാരണമോ ആയാണ് കണക്കാക്കുന്നത്. മനുഷ്യരെയോ നായ്ക്കളെയോ പോലെ അവയ്ക്ക് യഥാർത്ഥ തവിട്ട് നിറമുള്ള കണ്ണുകൾ ഉണ്ടാകാറില്ല.

Latest