Kerala
പഴകിയ ഭക്ഷണം പിടികൂടി; പാലക്കാട് പത്തിരിപ്പാലയിലെ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
ആറ് കിലോയിലേറെ പഴകിയ ഷവര്‍മ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാലക്കാട് | പാലക്കാട് പത്തിരിപ്പാലയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വെറ്റ്‌സാന്റ് എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ആറ് കിലോയിലേറെ പഴകിയ ഷവര്‍മ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പഴകിയ എണ്ണയും കണ്ടെത്തി. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
---- facebook comment plugin here -----