Connect with us

Kozhikode

വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: കാന്തപുരം

ഐ സി എഫ് ഇന്റര്‍നാഷണല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമ്മിറ്റ് സമാപിച്ചു; ഐ സി എഫിന് പുതിയ ഭാരവാഹികൾ

Published

|

Last Updated

കോഴിക്കോട് | രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ കാത്തു സൂക്ഷിച്ചുപോരുന്ന ബഹുസ്വര സമൂഹത്തിനിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യാ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികള്‍ക്കിടയില്‍ വെറുപ്പിന്റെ വിത്തു വിതക്കുന്നവരും തീവ്രമായ വര്‍ഗ്ഗീയ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. വിവിധ മതവിശ്വാസികള്‍ അവരവരുടെ വിശ്വാസാചാരങ്ങള്‍ മൗലികമായി പാലിക്കുന്നതല്ല, മറിച്ച് ഇതര മതങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്നതും അപഹസിക്കുന്നതുമാണ് വര്‍ഗ്ഗീയത. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടെത്. ഇത്തരം മഹിതപാരമ്പര്യങ്ങള്‍ എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (യു.എ.ഇ), കെ.വൈ നിസാമുദ്ദീന്‍ ഫാളിലി, അപ്പോളോ മൂസ ഹാജി പ്രസംഗിച്ചു.

സഊദി, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 112 പ്രതിനിധികള്‍ ദ്വിദിന സമ്മിറ്റില്‍ സംബന്ധിച്ചു.

സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മതുല്ല സഖാഫി എളമരം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കോവിഡാനന്തര പ്രവാസത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനെ പ്രവാസികളെ സജ്ജമാക്കുന്നതിനായി ബഹുമുഖ പാക്കേജ് രൂപീകരിക്കണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. കോവിഡിന്റെ തീക്ഷണത ഏറെ ഏറ്റുവാങ്ങിയവരാണ് പ്രവാസികള്‍. ലക്ഷക്കണക്കിനാളുകള്‍ ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് മടങ്ങി. നിരവധി പേര്‍ മരണത്തിന് കീഴടങ്ങി. തിരിച്ചെത്തിയവരെയും മരണപ്പെട്ടവരുടെ ആശ്രിതരെയും സംരക്ഷിക്കുന്നതിന് നടപടികള്‍ വേണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.

സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ (പ്രസിഡണ്ട്), നിസാര്‍ സഖാഫി ഒമാന്‍ (ജനറല്‍ സെക്രട്ടറി), സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ (ഫിനാന്‍സ് സെക്രട്ടറി)

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുന:സ്സംഘടനാ നടപടികള്‍ക്ക് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികള്‍: സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ (പ്രസിഡണ്ട്), നിസാര്‍ സഖാഫി ഒമാന്‍ (ജനറല്‍ സെക്രട്ടറി), സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ (ഫിനാന്‍സ് സെക്രട്ടറി), എം സി അബ്ദുല്‍ കരീം ഹാജി ബഹറൈന്‍, സുബൈര്‍ സഖാഫി സൗദി ( വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി യു എ ഇ, അലവി സഖാഫി തെഞ്ചേരി കുവൈത്ത്, മുഹമ്മദ് ഫാറൂഖ് ഒമാന്‍, മുജീബുറഹ്മാന്‍, സലീം പാലച്ചിറ സൗദി, (സെക്രട്ടറിമാര്‍), അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി ഖത്തര്‍, അബ്ദുല്‍ ഹീമീദ് ചാവക്കാട് (പ്ലാനിംഗ് ബോര്‍ഡ്).

Latest