Kerala
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം; ആരോഗ്യവകുപ്പ്
കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഡ്രൈഡേ ആചരിക്കുക.
തൊടുപുഴ | ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. പുറപ്പുഴ പഞ്ചായത്തിലെ തെങ്ങുംപള്ളി ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഹൈ റിസ്‌ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്ത ഇത്തരം പ്രദേശങ്ങളില്‍ കൊതുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മനോജ് അറിയിച്ചു. ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും.
കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഡ്രൈഡേ ആചരിക്കുക, വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കരുത്, കൊതുകു വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കാണെമന്നും ആരോഗ്യവകുപ്പ് അറിയിച്ചു.