Connect with us

Kerala

ജാഗ്രത; സംസ്ഥാനത്ത് ചൂട് കൂടുതല്‍ കനക്കും

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് കൂടുതല്‍ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരും.

കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ജാഗ്രതാ നിര്‍ദേശമുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ നേരത്തെയുള്ള പ്രവചനത്തിന് വിരുദ്ധമായി ചൂട് ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണുണ്ടായത്. പല സ്ഥലത്തും നാല് ഡിഗ്രി വരെയാണ് താപനില ഉയര്‍ന്നത്. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാകുന്നതിന് തുല്യമായ ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യ വാരം തന്നെ അനുഭവപ്പെടുന്നത്.

 

Latest