International
മലയാളിയായ സിബി ജോര്‍ജ് ജപ്പാനിലെ അടുത്ത ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് കുമാര്‍ വര്‍മക്ക് പകരം ജപ്പാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സിബി ജോര്‍ജ് ചുമതലയേല്‍ക്കും.
കുവൈത്ത് സിറ്റി | ജപ്പാനിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി മലയാളിയായ സിബി ജോര്‍ജിനെ നിയമിച്ചു. നിലവില്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറാണ് അദ്ദേഹം. സഞ്ജയ് കുമാര്‍ വര്‍മക്ക് പകരം ജപ്പാനിലെ ഇന്ത്യന്‍ പ്രതിനിധിയായി അദ്ദേഹം ചുമതലയേല്‍ക്കും. 1993 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സിബി ജോര്‍ജ് കോട്ടയം പാല സ്വദേശിയാണ്
ജപ്പാനിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി സിബി ജോര്‍ജിനെ നിയമിച്ചതായും ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
---- facebook comment plugin here -----