Connect with us

solar scandal

സോളാര്‍ കേസില്‍ അന്വേഷണം ആരംഭിച്ച് സി ബി ഐ

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

കൊച്ചി | കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസ് സി ബി ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരം, കൊച്ചി കോടതികളിലായി രണ്ട് എഫ് ഐ ആര്‍ ഇത് സംബന്ധിച്ച് സി ബി ഐ സമര്‍പ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സോളാറിലെ ഇര നല്‍കിയ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് നടത്തുന്ന അന്വേഷണ പരിധിയില്‍ പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് വരുക.

കേസിലെ ഇരയുടെ ആവശ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇരയില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

 

Latest