Connect with us

cbi raid

അശോക് ഗെഹ്ലോട്ടിന്റെ സഹോദരന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ്

അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സി ബി ഐ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്ലോട്ടിന്റെ വസതിയിലും ഓഫീസിലം സി ബി ഐ റെയ്ഡ്. വളംകയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. ഇതേ കേസില്‍ അഗ്രസെന്‍ ഇ ഡിയുടെയും നിരീക്ഷണത്തിലാണ്. ഇ ഡിയും വരും ദിവസങ്ങളില്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അശോക് ഗെഹ്ലോട്ട് സംബന്ദിച്ചിരുന്നു.

 

 

Latest