Connect with us

National

മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്

എക്‌സൈസ് കമ്മീഷണര്‍ അരവ ഗോപി കൃഷ്ണയുടെ വീട് ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിലെ 21 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡല്‍ഹി എക്‌സൈസ് കമ്മീഷണര്‍ അരവ ഗോപി കൃഷ്ണയുടെ വീട് ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിലെ 21 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ്.

അതേ സമയം സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മനീഷ് ട്വീറ്റ് ചെയ്തു. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നിലപാട് ഖേദകരമാണ്. ഇതുകൊണ്ടാണ് നമ്മുടെ രാജ്യം ഇതുവരെ നമ്പര്‍-1 ആകാത്തത്-മനീഷ് ട്വീറ്റില്‍ വ്യക്തമാക്കി

 

Latest