Connect with us

National

വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ബിഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വസതികളില്‍ സി ബി ഐ റെയ്ഡ്

വിശ്വാസ വോട്ടിന് മുമ്പ് എം എല്‍ എമാരെ ഭയപ്പെടുത്താനാണ് സി ബി ഐ റെയ്‌ഡെന്ന് ആര്‍ ജെ ഡി ആരോപിച്ചു

Published

|

Last Updated

പാട്‌ന  |ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടാനിരിക്കെ രണ്ട് ആര്‍ ജെ ഡി നേതാക്കളുടെ വീടുകളില്‍ സി ബി ഐ റെയ്ഡ്. രാജ്യസഭ എം പി അഹ്മദ് അഷ്ഫാഖ് കരീം, എം എല്‍ സി സുനില്‍ സിങ് എന്നീ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ലാലുപ്രസാദ് യാദവ് ഒന്നാം യു പി എ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്.

അതേ സമയം വിശ്വാസ വോട്ടിന് മുമ്പ് എം എല്‍ എമാരെ ഭയപ്പെടുത്താനാണ് സി ബി ഐ റെയ്‌ഡെന്ന് ആര്‍ ജെ ഡി ആരോപിച്ചു.

മഹാസഖ്യം വിശ്വാസവോട്ട് തേടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രധാന നേതാക്കളുടെ വീടുകളില്‍ സി ബി ഐ റെയ്ഡ്. ബി ജെ പി സഖ്യം ഉപേക്ഷിച്ച ജെ ഡി(യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ ആര്‍ ജെ ഡിയോടൊപ്പം ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ച് അധികാരത്തിലേറിയത്. ഇത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരുന്നു.

 

Latest