Connect with us

valayar case

പോലീസിന്റെ തെറ്റ് സിബിഐ ആവര്‍ത്തിക്കുന്നു; ഹൈക്കോടതിയെ സമീപിക്കും: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കുട്ടികളുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാതാവ്

Published

|

Last Updated

പാലക്കാട് | സിബിഐ അന്വേഷണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണത്തില്‍ പോലീസിന് സംഭവിച്ച തെറ്റ് ആവര്‍ത്തിക്കുകയാണ് സിബിഐ ചെയ്തതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. സിബിഐയുടെ അന്വേഷണം ശരിയല്ല. ശരിയായിരുന്നുവെങ്കില്‍ കൊലപാതകമെന്ന നിഗമനത്തില്‍ എത്തുമായിരുന്നു. മക്കളെ കൊന്നത് ആരാണെന്ന് കണ്ടെത്തുന്നത് വരെ ശക്തമായ സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

Latest