Connect with us

Kerala

മോന്‍സണ്‍ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണം: കെ മുരളീധരന്‍

മോന്‍സണ് പാസ്‌പോര്‍ട്ട് ഇല്ലെന്നു കേട്ടപ്പോള്‍ പോലീസ് വിശ്വസിച്ചു, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട്| മോന്‍സണ്‍ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. കോഴിക്കോട്ടെ പ്രളയ ധനസഹായ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്.

മോന്‍സണ് പാസ്‌പോര്‍ട്ട് ഇല്ലെന്നു കേട്ടപ്പോള്‍ പോലീസ് വിശ്വസിച്ചു, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Latest