Kerala
സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; സര്‍ക്കാര്‍ ചതിച്ചെന്ന് പിതാവ്
ആഭ്യന്തര സെക്രട്ടറി കേസില്‍ വീഴ്ച വരുത്തി. വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. നേരത്തെ പ്രഖ്യാപിച്ച, ക്ലിഫ് ഹൗസിന് മുമ്പിലെ സമരവുമായി മുന്നോട്ടു പോകും.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരായ നിലപാട് കടുപ്പിച്ച് മരണപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ്. സര്‍ക്കാര്‍ ചതിച്ചെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.
സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ആഭ്യന്തര സെക്രട്ടറി കേസില്‍ വീഴ്ച വരുത്തി. വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. നേരത്തെ പ്രഖ്യാപിച്ച, ക്ലിഫ് ഹൗസിന് മുമ്പിലെ സമരവുമായി മുന്നോട്ടു പോകുമെന്നും ജയപ്രകാശ് പറഞ്ഞു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരെ കേസെടുക്കണം. സിദ്ധാര്‍ഥിനെ എട്ട് മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുള്ള ആര്‍ഷോ അറിയാതിരിക്കുമോ. ആര്‍ഷോ ചേട്ടന്‍ അവിടെ വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. കേസില്‍ ആന്റി റാഗിങ് സെല്ലിന്റെ റിപോര്‍ട്ടില്‍ പേരുണ്ടായിരുന്ന അക്ഷയ് എന്ന വിദ്യാര്‍ഥി എം എം മണി സംരക്ഷിക്കുന്ന അക്ഷയിയെ കേസിലെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു.