Connect with us

Kerala

സിദ്ധാര്‍ഥന്റെ അച്ഛന്റെ മൊഴിയെടുക്കുമെന്ന് സിബിഐ

നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയപ്രകാശന്‍

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച വയനാട്ടിലെത്തണമെന്ന് സിബിഐ നിര്‍ദേശിച്ചു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയപ്രകാശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിബിഐ എസ്പി ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സംഘം വയനാട്ടിലെത്തിയത്. എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം.

സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.

 


  -->  

Latest