Connect with us

National

സിബിഎസ്ഇ 10, 12 പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ ആകെ മാര്‍ക്കോ ശതമാനമോ ഉണ്ടാകില്ല; ബോര്‍ഡ്

കുട്ടികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണ് സിബിഎസ്ഇ തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി| സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ കണക്കാക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

കുട്ടികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണ് സിബിഎസ്ഇ തീരുമാനം. ഇനി മുതല്‍ ഒരു തരത്തിലുള്ള ഡിവിഷനോ ഡിസ്റ്റിങ്ഷനോ ബോര്‍ഡിന്റെ പരീക്ഷാ ഫലത്തില്‍ ഉണ്ടാവില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു. പരീക്ഷാ മാര്‍ക്ക് ബോര്‍ഡ് കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങളാണ് മാര്‍ക്ക് കണക്കാക്കിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Latest