Connect with us

Educational News

സി ബി എസ് ഇ പത്താം ക്ലാസ്; സിറാജുല്‍ ഹുദാ സ്‌കൂളുകള്‍ക്ക് വീണ്ടും തിളക്കമാര്‍ന്ന വിജയം

വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അഭിനന്ദിച്ചു.

Published

|

Last Updated

കുറ്റ്യാടി | സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍. കുറ്റ്യാടി, നാദാപുരം, പാറക്കടവ്, പെരിങ്ങത്തൂര്‍, പേരാമ്പ്ര, വടകര എന്നിവിടങ്ങളിലെ സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ 127 വിദ്യാര്‍ഥികളാണ് സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരുന്നത്.

വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അഭിനന്ദിച്ചു.

മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ വര്‍ഷവും നൂറു ശതമാനം വിജയം സി ബി എസ് ഇ ബോര്‍ഡ് പരീക്ഷയില്‍ നേടാനായത് വലിയ സന്തോഷം നല്‍കുന്നതായും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിനും പരിശ്രമത്തിനും നന്ദി അറിയിക്കുന്നതായും സിറാജുല്‍ ഹുദാ അക്കാദമിക് വിഭാഗം അറിയിച്ചു.

 

Latest