Connect with us

Educational News

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നുശേഷം പ്രഖ്യാപിക്കും

വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ results.cbse.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി|2024 ലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍(സി.ബി.എസ്.ഇ) 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക. ഉമാങ് ആപ്പ്, പരീക്ഷാ സംഘം പോര്‍ട്ടല്‍, ഡിജിലോക്കര്‍ ആപ്പ്, എസ്.എം.എസ് സൗകര്യം എന്നിവ വഴിയും ഫലങ്ങള്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ results.cbse.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം.

ഈ വര്‍ഷം 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് 39 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷകളില്‍ വിജയിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ബോര്‍ഡ് ടോപ്പര്‍മാരുടെ പട്ടിക പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്.

 

 

 

---- facebook comment plugin here -----

Latest